തിരുവനന്തപുരം: സ്ത്യുതർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാ മെഡൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പി.ബി പ്രേംകുമാർ അഗ്നിരക്ഷസേന മേധാവി ഡോ.ബി.സന്ധ്യയിൽ നിന്ന് ഏറ്റുവാങ്ങി. പ്രേംകുമാറിനെ കൂടാതെ വിവിധ യൂണിറ്റുകളിൽ നിന്ന് 21 ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് മെഡലിന് അർഹമായത്.