തിരുവനന്തപുരം :നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നീളുന്ന മലയാള ഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. കളക്ടറ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ കവി വിനോദ് വൈശാഖി വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു. സബ്കളക്ടര്‍ അശ്വതി ശ്രീനിവാസ്, എ.ഡി.എം അനില്‍ ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ ഡെപ്യൂട്ടി കളക്ടര്‍മാര്‍, സിവില്സ്റ്റേഷന് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.