അഴിമതിക്കെതിരെ ബോധവത്കരണ നാടകം

IMG-20221102-WA0079

 തിരുവനന്തപുരം:സ്റ്റേറ്റ് വിജിലൻസ് ആൻ്റി കറപ്ഷൻ ബുറോയും പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി അഴിമതി വിരുദ്ധ നാടകം നടത്തി.മനോജ് എബ്രഹാം ഐ.പി.എസ് ൻ്റെ ആശയത്തിൽ വിജിലൻസ് എസ്.പി കെ.ഇ ബൈജു ഏകോപനവും സാക്ഷാൽക്കാരവും നടത്തി അവതരിപ്പിച്ച സിവിൽ ഡത്ത് എന്ന നാടകം വിദ്യാർത്ഥികൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.അഴിമതി കുടുംബങ്ങളെയും സമൂഹത്തെയും രാജ്യപുരോഗതിയേയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നാടകം വിദ്യാർത്ഥികളെ ബോധവത്ക്കരിച്ചു. നിറഞ്ഞ കൈയടിയോടെയാണ് നാടകം അവസാനിച്ചത്
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വട്ടിയൂർക്കാവ് എൽ.എ വി.കെ.പ്രശാന്ത് നിർവഹിച്ചു. വിജിലൻസ് എസ്.പി. കെ. ഇ .ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ .ലൈലാസ് സ്വാഗതവും, ജനറൽ സ്റ്റാഫ് സെക്രട്ടറി ബിനു രാജ് ആശംസയും ഹെഡ്മാസ്റ്റർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!