നഗരൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വഞ്ചിയൂർ, കടവിള, പുല്ലുതോട്ടം നെടിയവിള വീട്ടിൽ ബിജു(46), ഇയാളുടെ സുഹൃത്ത് അവനവഞ്ചേരി കടുവയിൽ കോട്ടറവിള വീട്ടിൽനിന്ന് കടവിള വഞ്ചിയൂർ വിളയാട്ടുമൂല കാവുവിള വീട്ടിൽ താമസിക്കുന്ന ബാബു(71) എന്നിവരാണ് പിടിയിലായത്. പ്രതി ബിജു അവിവാഹിതനാണ്. പതിനാറുകാരിയെ വശീകരിക്കുകയും തന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നുവെന്നാണ് കേസ്.സുഹൃത്തായ രണ്ടാം പ്രതി ബാബുവിന് പ്രതിയുടെ ചെയ്തികളെക്കുറിച്ച് അറിയാമായിരുന്നു. ബിജുവിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ബാബുവായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ബിജുവിന്റെ പീഡനം അസഹനീയമായതോടെ പെൺകുട്ടി ആത്മഹത്യാശ്രമം നടത്തി.ഇതോടെയാണ് വിവരം പെൺകുട്ടിയുടെ മാതാവ് അറിയുന്നത്. പെൺകുട്ടിയും മാതാവും നഗരൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.