ആവുക്കുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ അമിനിറ്റി സെന്റർ തുറന്നു

IMG-20221102-WA0017

തിരുവനന്തപുരം :തത്വമസി പദ്ധതിയുടെ ഭാഗമായി ആവുക്കുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച അമിനിറ്റി സെന്റർ മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു . കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ അധ്യക്ഷനായി. ശബരിമലയിലേക്കുള്ള 19 പ്രധാന റോഡുകളുടെ ശേഷിക്കുന്ന അറ്റകുറ്റപ്പണികൾ മണ്ഡലകാലത്തിനു മുൻപ് വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

 

ഇരുനിലകളിലായി 7000 ചതുരശ്രയടി  വിസ്തീർണമുള്ള  കെട്ടിടത്തിൽ 400 പേർക്ക്  ഇരിക്കാവുന്ന ഓഡിറ്റോറിയം, 150 പേർക്ക് ഭക്ഷണം കഴിക്കാനുള്ള  ഊട്ടുപുര, ഗ്രീൻറൂം, ശുചിമുറി സൗകര്യങ്ങളുണ്ട്. രണ്ട് കോടി 40 ലക്ഷം രൂപയാണ്  പദ്ധതിചെലവ്.

 

മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി നാടിന്റെ വികസനത്തോടൊപ്പം   വിശ്വാസികൾക്ക് കൂടുതൽ സേവനങ്ങൾ നൽകാനാണ് അമിനിറ്റി സെന്ററുകൾ നിർമിക്കുന്നത്. ചെല്ലമംഗലം, വെട്ടുകാട്, ബീമാപ്പള്ളി എന്നിവിടങ്ങളിലെ അമിനിറ്റി സെന്ററുകളുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ക്ഷേത്ര അങ്കണത്തിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ആശ ബാബു,  ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!