തിരുവനന്തപുരം :എം.ജി.കോളേജിൽ കെഎസ് യു പ്രവർത്തകനായ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി. എബിവിപിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതിനാണ് മർദ്ദനമെന്നാണ് പരിക്കേറ്റ അശ്വിൻ പറയുന്നത്. എന്നാൽ ആരോപണം എബിവിപി നിഷേധിച്ചു. കാല് പിടിക്കാമെന്ന് പറഞ്ഞിട്ട് കൂടി മര്‍ദ്ദിച്ചെന്നാണ് ആരോപണം.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോളേജ് വരാന്തയിൽ നിന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ വിളിച്ചു കൊണ്ടുപോയെന്നാണ് അശ്വിൻറെ പരാതി. കോളേജിലെ ഇടിഞ്ഞ് പൊളിഞ്ഞ ഹോസ്റ്റൽ കെട്ടിടത്തിൽ എത്തിച്ച് സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് വലതു ചെവിക്ക് കേൾവിക്കുറവ് സംഭവിച്ചിട്ടുണ്ട്. അശ്വിൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
