മ്യൂസിയം കേസ്; പ്രതി സന്തോഷിന്റേത് രാഷ്ട്രീയ നിയമനമെന്ന് കരാറുകാരൻ

IMG_20221102_105830_(1200_x_628_pixel)

തിരുവനന്തപുരം :നഗരത്തിൽ മ്യൂസിയം പരിസരത്തു പുലർച്ചെ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും സമീപത്തെ വീട്ടിൽ അർധരാത്രി അതിക്രമിച്ചു കയറുകയും ചെയ്ത കേസിൽ അറസ്റ്റിലായ സന്തോഷ് (39), കരാർ ജീവനക്കാരൻ മാത്രമാണെന്ന വാദം പൊളിയുന്നു. സന്തോഷിന്റേത് രാഷ്ട്രീയ നിയമനമാണെന്ന് ജല അതോറിറ്റിയുടെ കരാറുകാരൻ വെളിപ്പെടുത്തി.രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശപ്രകാരമാണ് സന്തോഷിനെ ജോലിക്ക് നിയോഗിച്ചത്. ശമ്പളം കൊടുക്കുക മാത്രമാണ് തന്റെ ജോലി. വ്യക്തിപരമായ വിവരങ്ങളൊന്നും കൈവശമില്ല എന്നും കരാറുകാരൻ ഷിനിൽ ആന്റണി  പറഞ്ഞു. മുൻപ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസിലെ ഡ്രൈവറായിരുന്നു ഇയാളെന്നും കരാറുകാരൻ വെളിപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!