കീഴാറൂരിലെ ടേക്ക് എ ബ്രേക്ക് വഴിയിടം തുറന്നു

IMG-20221103-WA0006

 

വഴിയാത്രക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ കീഴാറൂര്‍ ജംഗ്ഷനില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് വഴിയിടം ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആര്യങ്കോട് ഗ്രാമപഞ്ചായത്തിനു കീഴിലെ മൂന്നാമത്തെ വഴിയിടമാണിത്. ആര്യങ്കോട് ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായി മണ്ണാംകോണത്തും കുറ്റിയായണിക്കാടിലുമാണ് ആദ്യഘട്ടില്‍ ടേക്ക് എ ബ്രേക്കുകള്‍ നിര്‍മിച്ചത്.

3,38,870 രൂപയാണ് വഴിയിട നിര്‍മാണത്തിന് ചെലവായത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി ഇവിടെ ഒരുക്കിയിട്ടുണ്ട്. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ‘ടേക്ക് എ ബ്രേക്ക്’.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!