തിരുവനന്തപുരം: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഭരണഭാഷാ പ്രോത്സാഹന സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഊര്‍ജ സംരക്ഷണ സന്ദേശഗാനം വി.കെ. പ്രശാന്ത് എം. എല്‍. എ പ്രകാശനം ചെയ്തു.രാജീവ് ആലുങ്കല്‍ രചിച്ച സന്ദേശഗാനത്തിന്റെ സംഗീത സംവിധാനവും ദൃശ്യാവിഷ്‌കാരവും നിര്‍വഹിച്ചത് ചലച്ചിത്ര സംവിധായകൻ രാജസേനനാണ്. കെ. എസ്. ചിത്ര, എം. ജി. ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍ എന്നിവരാണ് ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശഗാനം ആലപിച്ചിരിക്കുന്നത്.
നിത്യ ജീവിതത്തില്‍ ഊര്‍ജ സംരക്ഷണം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നുള്ള ആശയം പ്രചരിപ്പിക്കുകയാണ് ഇ. എം. സിയുടെ ലക്ഷ്യം.സന്ദേശഗാനത്തിന്റെ അണിയറ പ്രവര്‍ത്തകരെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍ ആദരിച്ചു.
ഊര്‍ജ വകുപ്പിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഇ. എം. സി, കേന്ദ്ര ഊര്‍ജ സംരക്ഷണ നിയമം കേരളത്തില്‍ നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന ഏജന്‍സി കൂടിയാണ്. ഇ. എം. സി ഡയറക്ടര്‍ ഡോ. പി.ഹരികുമാര്‍ അധ്യക്ഷനായി.