തിരുവനന്തപുരം :ഭാവിതലമുറയില്‍ മികവുറ്റ റോഡ് സുരക്ഷാ മനോഭാവം വളര്‍ത്താന്‍ കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹകരണത്തോടെ നാറ്റ്പാക് നടപ്പാക്കുന്ന സ്കൂളിലേക്കൊരു സുരക്ഷിത പാത പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം അട്ടകുളങ്ങര ഗവണ്മെന്റ് സെന്‍ട്രല്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. റോഡപടകടങ്ങളുടെ വര്‍ധന കണക്കിലെടുത്ത് റോഡ് സുരക്ഷാ വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പു മന്ത്രി ആന്റ്ണി രാജു അധ്യക്ഷനായി. സംസ്ഥാനത്തെ 100 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ലോഗോയും കൈപ്പുസ്തകവും ഇരുമന്ത്രിമാരും ചേര്‍ന്ന് പ്രകാശനം ചെയ്തു. ചടങ്ങില്‍ ജില്ലയിലെ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍, നാറ്റ്പാക് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.