ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

IMG_20221104_114718_(1200_x_628_pixel)

തിരുവനന്തപുരം: പൊലീസ് പരി​ശോധനയ്‌ക്ക് എത്തുന്നതി​ന് മുമ്പ് 47 ലഹരി​ഗുളി​കൾ കഴി​ച്ച യുവാവ് പി​ടി​യി​ൽ. തൃക്കണ്ണാപുരം സ്വദേശി വിനോദ് (31)നെയാണ് പിടികൂടിയത്. വീട്ടിൽ സൂക്ഷിച്ചി​രുന്ന 69 നിട്രാസെപ്പം ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ഗുളികളും പിടിച്ചെടുത്തു. ദേഹാസ്വാസ്ഥ്യം പ്രകടമാക്കിയ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പി​ടി​ച്ചത്. എക്സൈസ് ഷാഡോ ടീം കുറച്ചുനാളുകളായി അന്വേഷണം നടത്തുകയായി​രുന്നു.ഇത്തരത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ് പ്രതി. എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിന് മുമ്പ് 47 നിട്രാസെപ്പം ഗുളിക കഴിച്ചി​രുന്നു. പ്രിവന്റീവ് ഓഫീസിർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുരേഷ്ബാബു, ആരോമൽരാജ്, വിപിൻ. പി. എസ്, പ്രബോദ് അക്ഷയ് സുരേഷ്, അഭിഷേക്, സെൽവം, ബിജു, വനിതാ സിവിൽ എക്സൈസ് ഓഫീസിർമാരായ മഞ്ജുവർഗീസ്, ഗീതകുമാരി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!