തിരുവനന്തപുരം: ഓൺലൈനിലൂടെ പണം തട്ടിപ്പ് നടത്തുന്ന 17 പേരടങ്ങുന്ന സംഘത്തെ കന്യാകുമാരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് പ്രത്യേക സംഘം പിടികൂടി. മധുര സ്വദേശി മുത്തയ്യയുടെ മകൻ സുന്ദര പാണ്ഡ്യൻ (36) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉടുമല പേട്ട സ്വദേശി കാളിയപ്പനെയും (55), 16 കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
