വർക്കല നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

food-safty.jpg.image.845.440

വർക്കല : വർക്കല നഗരസഭ ആരോഗ്യ വിഭാഗം വർക്കലയിലെ ടൂറിസം മേഖലയിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഹോട്ടൽ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ദ ഗേറ്റ് വേ ഹോട്ടൽ, ഗോഡ്സ് ഓൺ കൺട്രി റെസ്റ്റാറന്റ്, ബട്ടർ ലെമൺ ഗാർലിക് റസ്റ്റോറന്റ്, റാബിറ്റ് കഫെ, കൈരളി ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡ്, ഗ്രീൻ പാലസ് എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സുജിത് സുധാകറിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ കുമാർ റ്റിആർ, അനീഷ് എസ്. ആർ , സോണി എം, സരിത . എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് നഗരസഭ സെക്രട്ടറി സനൽകുമാർ ഡി.വി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!