നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നും പണവും രേഖകളും കവർന്നു

IMG_20221104_224717_(1200_x_628_pixel)

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നും പണവും രേഖകളും കവർന്നു. പൂവച്ചൽ പന്നിയോട് കോവിൽവിള ജെറിൻ ഭവനിൽ ഭിന്നശേഷിക്കാരനായ ജയന്റെ ഓട്ടോയിൽ നിന്നാണ് 4000 രൂപയും ആധാർ, ലൈസൻസ്, എ ടിഎം കാർഡ്,പണയ രസീതുകൾ, ഉൾപ്പെടെയുള്ള വിലപ്പെട്ട രേഖകളും കള്ളൻ കൊണ്ടുപോയത്. ബുധനാഴ്ച വൈകുന്നേരം ആറര മണിയോടെ അരുമാളൂർ പള്ളിക്ക് സമീപമാണ് മോഷണം നടന്നത്. വാഹനത്തിന് സി സി അടക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് കള്ളൻ കൊണ്ട് പോയത്. കാട്ടാക്കടയിൽ നിന്നും സവാരിയുമായി ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകവേ അരുമാളൂർ പള്ളിയുടെ അടുത്ത് വാഹനം നിറുത്താൻ സവാരിക്കാർ ആവശ്യപ്പെട്ടു. ശേഷം അടുത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞ് സവാരി തുടർന്നു. സവാരിക്കാരെ ഇറക്കിയ ശേഷം ഇവർ നൽകിയ തുക സ്വീകരിച്ച് ബാക്കി നൽകാനായി സേഫ് തുറന്നപ്പോൾ ആണ് പഴ്സുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് തിരികെ വാഹനം നിറുത്തിയ അരുമാളൂർ ഭാഗത്ത് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപരിചിതനായ ആൾ ഓട്ടോയിൽ ഫോൺ ചെയ്ത് ഇരിക്കുന്നതും ആളുകൾ അടുത്തേക്ക് വന്നപ്പോൾ ഇറങ്ങി മറ്റൊരു സ്കൂട്ടറിൽ കയറി പോകുന്നതും കണ്ടത്. തുടർന്ന് മാറനല്ലൂർ പൊലീസിൽ ജയൻ പരാതി നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!