മാറനല്ലൂർ: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കണ്ടലയിൽ വാട്ടർ ടാങ്കിന് മുകളിൽ കൂടുകെട്ടിയ തേനീച്ചകളാണ് പ്രദേശത്ത് പേടി സ്വപ്നമാകുന്നത്. കൂറ്റൻ വാട്ടർ ടാങ്കിന് മുകളിലാണ് തേനീച്ച കൂടു കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പക്ഷി വന്ന് ഇടിച്ച് ചിതറി പറന്ന് തേനീച്ചകൾ ഇതുവഴി കടന്നുപോയവരൊയൊക്കെ ഓടിച്ചിട്ട് ആക്രമിച്ചു. നിരവധി പേരാണ് വിവിധ ആശുപത്രികളിൽ തേനീച്ചയുടെ കടിയേറ്റ് ചികിത്സ തേടിയത്. ഇന്നും കാറ്റിലും സമീപത്തെ വീടുകളിൽ നിന്ന് വരുന്ന പുകയ്ക്കിടയിലും തേനീച്ചകൾ കൂട്ടമായി പറന്നെത്തി നിരവധിപേരെ ആക്രമിച്ചു.അങ്കണ വാടിയും, സർക്കാർ ഫാഷൻ ഡിസൈനിംഗ് സ്ഥാപനത്തിലെയും കുട്ടികൾ ഭയപ്പാടോടെ ആണ് ക്ലാസിൽ ഇരിക്കുന്നത്