തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ പരിധിയിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു. നഗരസഭയിൽ നടന്ന പരിപാടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന സർക്കാരുകളോ സർക്കാർ ഏജൻസികളോ നടത്തുന്ന കോഴ്സുകളിലേക്ക് മെരിറ്റടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച നഗരസഭ പരിധിയിലെ മുഴുവൻ കുട്ടികൾക്കുമാണ് സ്കോളർഷിപ്പ് ലഭിച്ചത്.15000 രൂപ മുതൽ 30000 രൂപ വരെയാണ് സ്കോളർഷിപ്പ് തുക. ഓരോ വർഷവും അഞ്ഞൂറിലധികം വിദ്യാർത്ഥികളാണ് നഗരസഭയുടെ ഈ പദ്ധതി പ്രകാരം അർഹത നേടുന്നത്. പദ്ധതി പ്രകാരം സ്കോളർഷിപ്പിന്റെ രണ്ടാം ഘട്ടമായി 137 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്.