തിരുവല്ലം പാച്ചല്ലൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. പാച്ചല്ലൂർ പാറവിള സ്വദേശി ആദർശ് (23), പാച്ചല്ലൂർ സ്വദേശി ആൽബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. പാച്ചല്ലൂർ മുടിപ്പുരയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. പാച്ചല്ലൂരിൽ നിന്നും കോവളത്തേക്ക് വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചതെന്ന് നാട്ടുകാർ പറയുന്നു.