തിരുവനന്തപുരം: പാര്‍ട്ടിക്കാരുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്തിന്റെ പകർപ്പ് പുറത്ത് .നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ഒഴിവുകളിലാണ് ദിവസ വേതനക്കാരെ നിയമിക്കുന്നത്. ഈ ഒഴിവുകളിലേക്കാണ് സിപിഎമ്മുകാരുടെ പട്ടിക ആവശ്യപ്പെട്ട് മേയർ കത്ത് നൽകിയത്.
മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്‍റെ പകര്‍പ്പ് സിപിഎം നേതാക്കളുടെ വാട്സാപ്പ് നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു.