ഐ.ബി.സതീഷ് എംഎൽഎയുടെ ഓഫീസിൽ ‘അഭയം തേടി ‘ വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ

FB_IMG_1667623180188

മലയിൻകീഴ് :  ഐ.ബി.സതീഷ് എംഎൽഎയുടെ ഓഫീസ് മുറ്റത്ത് നാല് വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ എത്തി. മലയിൻകീഴ് ജംക്‌ഷന് സമീപം പ്രവർത്തിക്കുന്ന ഓഫിസ് കെട്ടിടത്തിന്റെ മുറ്റത്താണ് ദിവസങ്ങൾ പ്രായമുള്ള മൂങ്ങകളെ കണ്ടത്.  മറ്റു ജീവികളുടെ നിന്ന് ആക്രമണം ഏൽക്കാതെ മൂങ്ങകൾക്ക് ഓഫിസ് സ്റ്റാഫുകൾ സംരക്ഷണം ഒരുക്കി. പിന്നീട് എംഎൽഎ അറിയിച്ചതിനെ തുടർന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇവയെ കൈമാറി. രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ ഇവയ്ക്ക് പൂർണമായി പറക്കാൻ സാധിക്കുകയുള്ളൂ. അതുവരെ വനംവകുപ്പ് സംരക്ഷിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!