പാറശാല : ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍. ക്രൈംബ്രാഞ്ച് സംഘം സീല്‍ ചെയ്ത കന്യാകുമാരി രാമവര്‍മന്‍ചിറയിലെ വീടിന്റെ പൂട്ടാണ് തകര്‍ത്തത്. വാതിലിന്റെ പൂട്ട് തകര്‍ത്തശേഷം അജ്ഞാതര്‍ വീടിനകത്തേക്ക് പ്രവേശിച്ചിട്ടുണ്ടെന്നാണ് സംശയം. സംഭവത്തില്‍ തമിഴ്‌നാട് പോലീസും കേരള പോലീസും സംയുക്തമായി അന്വേഷണം നടത്തും.