തിരുവനന്തപുരം:നഗരസഭാ ആരോഗ്യ വിഭാഗത്തിലെ താത്ക്കാലിക തസ്തികകളിലേക്ക് നിയമനവുമായി ബന്ധപ്പെട്ട കത്ത് വ്യാജമെന്ന് തിരുവനന്തപുരം നഗരസഭ വ്യക്തമാക്കി. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഇങ്ങനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ല. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ലെന്നും നഗരസഭ വ്യകതമാക്കി. മേയർ സിപിഐ എം ജില്ലാ സെക്രട്ടറിക്ക് നിയമനം നടത്തുന്നതിനായി കത്ത് നൽകി എന്ന വാർത്തകളിലാണ് നഗരസഭയുടെ പ്രതികരണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും നഗരസഭ അറിയിച്ചു.