തിരുവനന്തപുരം :മേയറുടെ വിവാദ കത്ത് പുറത്തായതോടെ തിരുവനന്തപുരം നഗരസഭയിലേക്ക് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ്സും യുവമോർച്ചയും നഗരസഭക്കുള്ളിലേക്ക് തള്ളിക്കയറി. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുഡിഎഫ് – ബിജെപി കൗൺസിലർമാർ നഗരസഭക്കകത്ത് ഉപരോധ ധർണയും സംഘടിപ്പിച്ചു. നഗരസഭയിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ചും അരങ്ങേറി