തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കിലെത്തി മെഡിക്കൽ സ്റ്റോർ ജീവനക്കാരിയുടെ മൂന്നര പവന്‍റെ മാലപ്പൊട്ടിച്ച് കടന്ന സംഭവത്തിൽ മൂന്നു പേർ പിടിയിൽ. മലയിന്‍കീഴ് അന്തിയൂര്‍ക്കോണം ലക്ഷംവീട് കോളനിയില്‍ ശ്രീകുട്ടന്‍ എന്ന് വിളിക്കുന്ന അരുണ്‍(24), അന്തിയൂര്‍ക്കോണം പുല്ലുവിള കിഴക്കേക്കര പുത്തന്‍വീട്ടില്‍ നന്ദു എന്ന രതീഷ്(24), പെരുകുളം ബഥനിപുരം ചെവിയന്‍കോട് വടക്കിന്‍കര പുത്തന്‍വീട്ടില്‍ മനോജ്(22) എന്നിവരാണ് പിടിയിലായത്.
ഒക്ടോബര്‍ 21 ന് വൈകിട്ട് 6.20ന് താന്നിവിള ഉത്രാടം മെഡിക്കൽ സ്റ്റോറിലായിരുന്നു കവർച്ച. എരുത്താവൂർ ഉത്രം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗോപിക(25)യുടെ മാലയാണ് കവർന്നത്. മുന്‍കൂട്ടി മെഡിക്കല്‍ സ്റ്റോറിലെത്തിയ പ്രതികള്‍ ജീവനക്കാരി മാത്രമാണ് ഉള്ളതെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്. ഒന്നാം പ്രതി അരുണ്‍ പാരസെറ്റമോള്‍ ഗുളിക ആവശ്യപ്പെട്ടാണ് എത്തിയത്. ബാക്കി തുകയ്ക്ക് ആവശ്യപ്പെട്ട മിഠായി എടുക്കുന്നതിനിടെയായിരുന്നു കവർച്ച.