തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ നിയമനത്തിന് പാർട്ടിക്കാരെ തേടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന ആരോപണത്തിൽ മറുപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും ഞായറാഴ്ച പൊലീസിൽ പരാതി നൽകുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നു എന്ന് കാട്ടിയാണ് പരാതി നൽകുക. സിറ്റി പൊലീസ് കമ്മീഷണർക്കോ അല്ലെങ്കിൽ മ്യൂസിയം സ്റ്റേഷനിലോ നേരിട്ട് പരാതി നൽകുമെന്നും അവർ അറിയിച്ചു.