അതിജീവന സന്ദേശവുമായി വിളപ്പിലിൽ ‘ശലഭോത്സവം’

IMG-20221105-WA0079

വിളപ്പിലിൽ :ശാരീരിക വെല്ലുവിളികൾ മറന്ന് കുരുന്നുകൾ വേദി കയ്യടക്കിയപ്പോൾ പ്രോത്സാഹനവുമായി രക്ഷിതാക്കളും അധ്യാപകരും കൂടെക്കൂടി. സർഗ്ഗ പ്രതിഭകളുടെ സംഗമ വേദിയായി വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലാ- കായിക മേള ‘ശലഭോത്സവം’. വിളപ്പിൽ ഗ്രാമപഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായാണ് കലോത്സവം സംഘടിപ്പിച്ചത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 79 കുട്ടികൾ വിവിധ കലാ – കായിക മത്സരങ്ങളിൽ പങ്കെടുത്തു. നാടൻ പാട്ട് ,നൃത്തം, പ്രച്ഛന്നവേഷം, മിമിക്രി, മോണോ ആക്ട്, ചെണ്ടകൊട്ട്, പെൻസിൽ ഡ്രോയിങ്, കളറിംഗ്, കസേരകളി, മിഠായി പറക്കൽ, ഓട്ടം തുടങ്ങിയ മത്സരങ്ങൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഏവരുടെയും മനം കീഴടക്കിയ കുട്ടികളുടെ പ്രകടനങ്ങൾ നിറകയ്യടികളോടെയാണ് കാണികൾ ആസ്വദിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular