തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്. കത്ത് കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതായും മേയര്‍ പറഞ്ഞു. കത്ത് വ്യാജമാണ്,ഒളിച്ചുകളിക്കേണ്ട ഒരു വിഷയവും തനിക്കില്ല. ജനങ്ങളുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. കത്തിന്റെ ഉറവിടം പരിശോധിക്കണമെന്നും മേയര്‍ പ്രതികരിച്ചു. അത്തരം ഒരു കത്ത് കൊടുക്കുന്ന ശീലം സിപിഐ എമ്മിനില്ല. ബോധപൂര്‍വമായ പ്രചരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ട്- മേയര്‍ പറഞ്ഞു.