പാറശാല :കഷായത്തിൽ വിഷം കലക്കി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കഷായമുണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവും കണ്ടെടുത്തു. ഗ്രീഷ്മയുമായുള്ള തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്. കണ്ടെടുത്ത പൊടി തന്നെയാണോ കഷായത്തിന് ഉപയോഗിച്ചതെന്നു ഫൊറൻസിക് പരിശോധനയ്ക്കുശേഷമേ അറിയാനാകു. നേരത്തേ കളനാശിനിയുടെ കുപ്പി കുളക്കരയില്‍നിന്നു കണ്ടെത്തിയിരുന്നു. പലതവണ ഷാരോണിനെ ജൂസിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ഗ്രീഷ്‌മ മൊഴി നൽകിയിരുന്നു.പൊലീസ് സീൽ ചെയ്‌തിരുന്ന ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത സംഭവത്തിലും അന്വേഷണം തുടരുകയാണ്.