തിരുവനന്തപുരം: നിർഭയ ഹോമിൽനിന്ന് ചാടിപ്പോയ പെൺകുട്ടികളെ ഷാഡോ പോലീസ് ചമഞ്ഞ് പീഡിപ്പിച്ച കൊലക്കേസ് പ്രതി പിടിയിൽ. തിരുവനന്തപുരം പുത്തൻപാലം സ്വദേശി വിഷ്ണുവിനെയാണ് പോലീസ് പിടികൂടിയത്. പെൺകുട്ടികളുമായെത്തിയ ഇയാൾക്ക് ലോഡ്ജിൽ മുറി നൽകിയതിന് ലോഡ്ജുടമയായ ബിനുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പൊലീസ് എന്ന വ്യാജേന പെൺകുട്ടികളെ സഹായിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് നിർഭയ ഷെൽട്ടർ ഹോമിൽനിന്നു രണ്ട് പെൺകുട്ടികൾ ചാടിപ്പോയത്.പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ഇരുവരെയും കണ്ടെത്തി. ഇവരുടെ മൊഴിയിലാണു പീഡന വിവരം അറിയുന്നത്. പുത്തൻപാലത്ത് തന്നെയുള്ള വിഷ്ണു എന്നയാളെ കൊലപ്പെടുത്തി കേസിലെ പ്രതിയാണ് ഇയാൾ.