വെഞ്ഞാറമൂട്ടിൽ ആംബുലൻസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

IMG_20221107_093100_(1200_x_628_pixel)

വെഞ്ഞാറമൂട് : റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരൻ അമിത വേഗത്തിലെത്തിയ ആംബുലൻസിടിച്ച് മരിച്ചു. വലിയ കട്ടയ്ക്കാൽ ചെമ്പിട്ടവിള ഫിർദൗസിൽ ഫസിലുദീൻ(68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30-ന് വെഞ്ഞാറമൂട് ജങ്ഷനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കിളിമാനൂരിലേക്കു പോയ ആംബുലൻസാണ് ഇടിച്ചത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: ജുബൈറാ ബീവി. മക്കൾ: ഷൈജ, സജീർ, മുഹമ്മദ് ഷാൻ. മരുമക്കൾ: ഹാഷിം, ഷംന, അൽഫിയ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!