തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പാക്കിയേ പറ്റൂവെന്ന് ഹൈക്കോടതി.നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഉത്തരവുണ്ടായിട്ടും ഒന്നും നടന്നില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചതോടെയാണ് കോടതി വീണ്ടും നിർദേശം നൽകിയത്. പദ്ധതി പ്രദേശത്തെ സമരപ്പന്തൽ പൊളിച്ചു മാറ്റണമെന്നും ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
