ഗവർണറുടെ മാധ്യമ വിലക്ക്; പ്രസ് ക്ലബിൻ്റെ പ്രതിഷേധ ജ്വാല

IMG-20221107-WA0083

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ നിന്ന് തുടർച്ചയായി ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കുന്ന ഗവർണറുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച പ്രകടനം രാജ്ഭവനു മുന്നിലെത്തിയപ്പോൾ പ്രതിഷേധ ജ്വാല തെളിച്ചു. ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിനോയ് വിശ്വം എം.പി, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല, പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ വി. പ്രതാപചന്ദ്രൻ, ജി. ശേഖരൻ നായർ , എൻ.പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു*

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!