ഭാഷാ വാരാഘോഷം: ജില്ലാതല പരിപാടികൾക്ക് സമാപനം

IMG-20221107-WA0140

തിരുവനന്തപുരം :ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച ഭാഷാ വാരാഘോഷത്തിൻ്റെ ജില്ലാതല പരിപാടികൾക്ക് സമാപനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഭാഷാ വിദഗ്ധൻ എഴുമറ്റൂർ രാജരാജവർമ്മ മുഖ്യ പ്രഭാഷണം നടത്തി. കളക്ടറേറ്റ് ജീവനക്കാർക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ  വിജയിച്ചവർക്ക്,  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഏര്‍പ്പെടുത്തിയ ഫലകവും പ്രശസ്തി പത്രവും എഴുമറ്റൂർ രാജരാജവർമ്മ
വിതരണം ചെയ്തു. കളക്ടറേറ്റ് റിക്രിയേഷൻ ക്ലബ് അംഗങ്ങൾ,  ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വരാഘോഷത്തിൻ്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. കല്ലറ പാട്ടറ ഗ്രാമീണ ഗ്രന്ഥശാലയിൽ വിദ്യാർത്ഥികൾക്കായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും ഡി. കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!