റ​ഷ്യ​യി​ൽ എം ബി ​ബി ​എ​സ് സീ​റ്റ് വാ​ഗ്ദാ​നം ചെയ്ത് തട്ടിപ്പ്; നേ​മം സ്വദേശി പിടിയിൽ

IMG_20221108_100829_(1200_x_628_pixel)

തിരുവനന്തപുരം: റ​ഷ്യ​യി​ൽ എം ബി ​ബി ​എ​സ് സീ​റ്റ് വാ​ഗ്ദാ​നം ന​ൽ​കി പണം തട്ടിയ മെഡിക്കൽ വിദ്യാർത്ഥി പിടിയിൽ. റ​ഷ്യ​യി​ൽ എം ​ബി ​ബി എ​സി​ന്​ പ​ഠി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം നേ​മം എ​സ് വി സ​ദ​നം വീ​ട്ടി​ൽ എ​സ് വി. അ​നു​വി​നെ​യാ​ണ്​​ റാ​ന്നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. റാ​ന്നി സ്വ​ദേ​ശിനി​യിൽ ​നി​ന്ന് ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിലാണ് ഇയാളെ പിടികൂടിയത്. റ​ഷ്യ​യി​ൽ എ​ത്തി​യ​ വി​ദ്യാ​ർ​ഥി​നി പ​ഠ​നം ആ​രം​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി തി​രി​ച്ച് നാ​ട്ടി​ലെ​ത്തി റാ​ന്നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. റ​ഷ്യ​യി​ലാ​യി​രു​ന്ന അ​നു​വി​ന്​ വേ​ണ്ടി പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഒ​രു​വ​ർ​ഷം വി​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ നാ​ട്ടി​ലെ​ത്താ​ൻ ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ ത​ട​ഞ്ഞ്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യെ അ​റി​യി​ച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!