തിരുവനന്തപുരം: കത്ത് വിവാദത്തിൽ ഇന്നും പ്രതിഷേധവും സംഘർഷവും . കോർപറേഷനിൽ ഇന്നും ബിജെപിയുടെ ഉപരോധം തുടരുകയാണ്. മേയറുടേയും ഡി ആർ അനിലിന്റേയും ഓഫിസിന് മുന്നിൽ ബിജെപി കൊടി നാട്ടി. ബിജെപിയുടെ വനിത കൌൺസിലർമാരുൾപ്പെടെ കിടന്നാണ് പ്രതിഷേധിക്കുന്നത്.സമരം കടുപ്പിച്ച് മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. മേയർ രാജി വയ്ക്കും വരെ സമരം തുടരുമെന്നാണ് ബിജെപി പറയുന്നത് .