തിരുവനന്തപുരം: താത്കാലിക നിയമനത്തിന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയതിനെതിരെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മേയർ ആര്യാ രാജേന്ദ്രൻ കോർപ്പറേഷൻ ഓഫീസിലെത്തി. ബി.ജെ.പി. കൗൺസിലർമാർ നഗരസഭാ ഓഫീസിനകത്തും കോൺഗ്രസ് നേതാക്കൾ പുറത്തും പ്രതിഷേധം നടത്തുന്നതിനിടെയാണ് മേയർ ഓഫീലെത്തിയത്. സാധാരണ വഴി ഉപേക്ഷിച്ച് മറ്റൊരു വഴിയിലൂടെയാണ് മേയർ ചേമ്പറിലെത്തിയത്. പോലീസിന്റെ സുരക്ഷയ്ക്ക് പുറമേ സി.പി.എം. കൗൺസിലർമാർ മേയർക്ക് സുരക്ഷാ കവചം തീർത്തു. ചേമ്പറിലെത്തിയ മേയർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലേക്ക് കടന്നു.