വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ

IMG_20221108_204904_(1200_x_628_pixel)

വർക്കല  :വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനു സമീപം കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത് പ്രാദേശിക പ്രതിഭാസം മാത്രമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്റ്റർ ജെറോമിക് ജോർജ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!