കത്ത് വിവാദം; സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

IMG_20221105_113859_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജുഡീഷ്യൽ അന്വേഷണമോ അല്ലെങ്കിൽ സിബിഐ അന്വേഷണമോ വേണം എന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ഹർജി സമർപ്പിച്ചത്. ഹൈക്കോടതി നാളെ ഹർജി പരിഗണിക്കും.ഒഴിവുകൾ നികത്താൻ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.  നിരവധിയായ തൊഴിൽരഹിതരുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷൻ നടത്തി എന്ന കുറ്റപ്പെടുത്തലും ഈ ഹർജിയിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!