തിരുവനന്തപുരം: കോർപറേഷനിലെ വിവാദ നിയമനക്കത്തിൽ സിബിഐ, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കും കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനും നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചു. ഹർജിയിൻമേൽ മേയർ ഉൾപ്പടെയുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഹർജി 25നു പരിഗണിക്കുന്നതിനു മാറ്റിവച്ചു.