തിരുവനന്തപുരം : കത്ത് വിവാദം കത്തിപ്പടരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിൽ. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ജെബി മേത്തർ എംപി അടക്കമുള്ളവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പൊലീസ് നിർദാക്ഷിണ്യം പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രതിഷേധിച്ച കോൺഗ്രസ്, ബിജെപി പ്രവർത്തകരും നേതാക്കളും ആരോപിച്ചു.കത്ത് വിവാദത്തിൽ നാലാം ദിവസമാണ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധമിരമ്പിയത്