തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4 ഇലക്ട്രിക് വെഹിക്കിൾ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ തുറന്നു. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലെ കാർ പാർക്കിങ് കേന്ദ്രങ്ങളിൽ 2 ചാർജിങ് സ്റ്റേഷനുകൾ വീതമാണ് തുറന്നത്.വിമാനത്താവളം കാർബൺ ന്യൂട്രൽ ആയി മാറ്റാനുള്ള ദൗത്യത്തിന്റെ ഭാഗമായാണിത്. വിമാനത്താവളത്തിനുള്ളിലെ ഉപയോഗത്തിനായി അടുത്തിടെ 4 വൈദ്യുതി കാറുകൾ വിന്യസിച്ചിരുന്നു.30 കെവി, 20 കെവി വീതം ശേഷിയുള്ള ചാർജിങ് സ്റ്റേഷനുകളിൽ ഒരേ സമയം 2 വാഹനങ്ങൾ ശരാശരി ഒരു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാം. മൊബൈലിൽ അദാനി ഗ്യാസ് ഇവി ആപ്പ് ഡൗൺലോഡ് ചെയ്ത് സമയം, തുക, യൂണിറ്റ് അടിസ്ഥാനത്തിൽ ചാർജ് ചെയ്യാനും സൗകര്യമുണ്ട്.