കാട്ടാക്കട എല്‍. പി. എസില്‍ ‘ശലഭകൂടാരം’

IMG-20221110-WA0049

കാട്ടാക്കട:സ്‌കൂള്‍ അങ്കണത്തിലെ പാര്‍ക്കില്‍ റോഡും ട്രാഫിക് സിഗ്‌നലും, കൃത്രിമ വെള്ളച്ചാട്ടം, വാട്ടര്‍ ഫൗണ്ടയിന്‍, മരത്തില്‍ ഏറുമാടം… കാട്ടാക്കട ഗവ.എല്‍ പി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ വരവേല്‍ക്കുന്നത് മനം നിറയ്ക്കുന്ന കൗതുക കാഴ്ചകളാണ്. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി നവീകരിച്ച പ്രീ പൈമറി വിഭാഗത്തിന്റെ ‘ശലഭകൂടാരം’ ജി. സ്റ്റീഫന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ കുട്ടികളുടെ വികാസം ഉറപ്പാക്കുന്ന മാതൃകാ പദ്ധതിയാണ് ‘ശലഭകൂടാരം’.

 

 

പഠനത്തിന് പുറമേ കുട്ടികളുടെ ശാരീരിക വികാസം, ഭാഷാ വികസനം, സാമൂഹ്യവും വൈകാരികവുമായ വികാസം, സര്‍ഗാത്മകത വികാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മാറ്റങ്ങളാണ് സ്‌കൂളില്‍ നടപ്പിലാക്കിയത്. ശാസ്ത്രം, സംഗീതം, ചിത്രകല, നിര്‍മ്മാണം, അഭിനയം, ഗണിതം, വായന, അരങ്ങ് തുടങ്ങി 13 പ്രവര്‍ത്തന മൂലകളാണ് പ്രീ പ്രൈമറി വിഭാഗത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഹൈടെക് ക്ലാസ്സ് മുറികള്‍, പാര്‍ക്ക്, ഏറുമാടം, മള്‍ട്ടിമീഡിയ റെക്കോര്‍ഡിംഗ് റൂം, ഐ. ടി സങ്കേതം, ശലഭോദ്യാനം, ഇന്‍ഡോര്‍ – ഔട്ട്‌ഡോര്‍ പ്ലേ ഏരിയ എന്നിങ്ങനെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രീ പൈമറി, എല്‍. പി വിഭാഗങ്ങളിലായി 240 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!