കഴക്കൂട്ടം:സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ അവലോകന യോഗം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. മണ്ഡലത്തിലെ സംരംഭങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് ആവശ്യമായ സഹായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ എം. എല്‍. എ നിര്‍ദ്ദേശം നല്‍കി. നിലവില്‍ വിജയകരമായി സംരംഭങ്ങള്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്ക് അത് നിലനിര്‍ത്താന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇവരുടെയോഗം വിളിക്കാനും തീരുമാനമായി. കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.