തിരുവനന്തപുരം: കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ 10 ദിവസത്തെ ക്രിസ്തുരാജത്വ തിരുനാൾ മഹാമഹത്തിന് ഇന്ന് തുടക്കം. വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങുകൾക്ക് ശേഷം രാത്രി 7.30ന് ഇടവക വികാരി ഫാ.ജോർജ് ഗോമസ് കൊടിയേറ്റും. തുടർന്ന് ക്രിസ്തുരാജ പാദപൂജ നടക്കും. തിരുനാൾ ദിവസങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും സമൂഹദിവ്യബലിയും വചനപ്രഘോഷണങ്ങളും നടക്കും. 20ന് പൊന്തിഫിക്കൽ ദിവ്യബലിയോടെ തിരുനാൾ സമാപിക്കും.
