തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ബന്ധു നിയമനങ്ങൾ അന്വേഷിക്കാൻ ആരോഗ്യവകുപ്പ്. ലേ സെക്രട്ടറി മൃദുല കുമാരിയുടെ ബന്ധുക്കളായ 7 പേരെ വിവിധ താൽക്കാലിക തസ്തികകളിൽ നിയമിച്ചെന്നാണ് ആരോപണം. ജീവനക്കാരുടെ പരാതിയിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും.
