കല്ലറ: മദ്യലഹരിയിൽ പോലീസിനോട് അസഭ്യവർഷവുമായി സൈനികൻ. കല്ലറയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭരതന്നൂർ സ്വദേശി വിമൽ വേണുവാണ് പോലീസിന് നേരെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തിയത്.കാൽ മുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ ഇയാൾ ആശുപത്രി ജീവനക്കാരോട് തട്ടിക്കയറിയിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ വിളിച്ചുവരുത്തിയത്. അപകടത്തിലാണോ അടിപിടിയിലാണോ പരിക്ക് പറ്റിയതെന്ന ചോദ്യമാണ് സൈനികനായ യുവാവിനെ പ്രകോപിപ്പിച്ചത്.വിമൽ വേണുവിനെതിരെ പാങ്ങോട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
