അഴൂർ പഞ്ചായത്തിൽ ഒന്നരക്കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ചു

IMG-20221111-WA0054

അഴൂർ  :അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വി. ശശി എം. എൽ. എ നിർവഹിച്ചു. ഒന്നരക്കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന   പദ്ധതികളാണ് എം. എൽ. എ നാടിന് സമർപ്പിച്ചത്. കുടിവെള്ള പദ്ധതി, ആറാട്ട്കടവ്  നടപ്പാതയും ഫുട്പാത്തും , ഹൈമാവതിവിളാകം റോഡ്, ശാസ്താംനട റോഡ്  എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. അതോടൊപ്പം പുതുതായി നിർമ്മിക്കുന്ന സ്മാർട്ട്‌ അംഗൻവാടി കെട്ടിടത്തിന്റെ  തറക്കല്ലിടലും ശിലാസ്ഥാപനവും

എം. എൽ. എ നിർവഹിച്ചു. മൂന്ന് മാസത്തിനുള്ളിൽ കെട്ടിടനിർമ്മാണം പൂർത്തിയാകും.

 

പരിപാടിയിൽ എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയ കയർ തൊഴിലാളികളുടെ മക്കളെ കയർഫെഡ് ചെയർമാൻ എൻ. സായികുമാർ ആദരിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ.അനിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തൃതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ  തുടങ്ങിയവരും  പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!