അഴൂർ :അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വി. ശശി എം. എൽ. എ നിർവഹിച്ചു. ഒന്നരക്കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് എം. എൽ. എ നാടിന് സമർപ്പിച്ചത്. കുടിവെള്ള പദ്ധതി, ആറാട്ട്കടവ് നടപ്പാതയും ഫുട്പാത്തും , ഹൈമാവതിവിളാകം റോഡ്, ശാസ്താംനട റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. അതോടൊപ്പം പുതുതായി നിർമ്മിക്കുന്ന സ്മാർട്ട് അംഗൻവാടി കെട്ടിടത്തിന്റെ തറക്കല്ലിടലും ശിലാസ്ഥാപനവും
എം. എൽ. എ നിർവഹിച്ചു. മൂന്ന് മാസത്തിനുള്ളിൽ കെട്ടിടനിർമ്മാണം പൂർത്തിയാകും.
പരിപാടിയിൽ എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയ കയർ തൊഴിലാളികളുടെ മക്കളെ കയർഫെഡ് ചെയർമാൻ എൻ. സായികുമാർ ആദരിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തൃതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.