തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ ദൂരപരിധിലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത്തരം യാനങ്ങളെ കണ്ടെത്തി നടപടിയെടുക്കാന്‍ ഓപ്പറേഷന് തീരനിരീക്ഷണം എന്ന പേരില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. കോസ്റ്റല്‍ പൊലീസ്, മറ്റൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവ സംയുക്തമായാണ് ഡ്രൈവ് നടത്തുക. യോഗത്തില്‍ എ ഡി എം, സബ്കളക്ടര്‍, ജില്ലാ റൂറല്‍ പൊലീസ് മേധാവി, ഫീഷറീസ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.