കിളിമാനൂർ : തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി കാടുതെളിക്കുകയായിരുന്ന സ്ത്രീയെ കാട്ടുപന്നി ആക്രമിച്ചു. പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴി കടലുകാണിപ്പാറയ്ക്കു സമീപം പുരയിടത്തിലെ കാട് തെളിക്കുന്നതിനിടെയാണ് കാരേറ്റ് താളിക്കുഴി മഞ്ജുഭവനിൽ ലില്ലി (55)യെ കാട്ടുപന്നി ആക്രമിച്ചത്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ലില്ലിയെ വെള്ളിയാഴ്ച രാവിലെ കല്ലറ തറട്ട ഗവ. ആശുപത്രിയിലേക്കു മാറ്റി. ആക്രമണത്തിൽ കൈയുടെ എല്ല് പൊട്ടുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തു.