തിരുവനന്തപുരം: നിറമൺകരയിൽ സര്‍ക്കാര്‍ ജീവനക്കാരരെ നടുറോഡിൽ മർദ്ദിച്ച രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്കര്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്. ഇരുവരും പൊലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഹോദരങ്ങളായ പ്രതികള്‍ ചേര്‍ന്ന് പ്രദീപിനെ മര്‍ദിച്ചത്.
